മണാശ്ശേരി : മുക്കം ലിറ്ററേച്ചർ ഫെസ്റ്റ് സീസൺ-5 ന്റെ ഒരുക്കങ്ങൾ മണാശ്ശേരി ജി യു പി സ്കൂളിൽ ആരംഭിച്ചു.കലാധ്യാപകനായ ഷാജി മാഷുടെ നേതൃത്വത്തിൽ ബോർഡ് എഴുത്ത് തുടങ്ങി.
സ്കൂൾ മ്യൂസിക് ബാൻഡ് ആയ കണ്ണൻ ചിരട്ടയുടെ പരിശീലനം ജീന ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നു. ടി പി രാജീവ് മാഷിന്റെ സ്ക്രിപ്റ്റ്, മാസ്മരിക പ്രകടനം ആക്കി മാറ്റാനുള്ള പ്രയത്നം ശ്രുതി ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ ക്ലാസ് ടീച്ചർമാരും നിർവഹിച്ചു തുടങ്ങി.
സ്കൂൾ കുട്ടികളോടൊപ്പം മാറ്റുരയ്ക്കുന്നതിനായി പ്രീ പ്രൈമറി കുട്ടികളെയും അധ്യാപകർ സജ്ജരാക്കി കൊണ്ടിരിക്കുന്നു. പരിപാടിയുടെ റെക്കോർഡിങ് മുക്കം സ്റ്റുഡിയോയിൽ വച്ച് നടന്നുകൊണ്ടിരിക്കുകയാണ്. അധ്യാപകരും കുട്ടികളും തന്നെയാണ് പരിപാടിക്ക് വേണ്ട ശബ്ദം നൽകുന്നത്. പരിപാടിയുടെ നടത്തിപ്പിനായി നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും ഉണ്ട്.
Leave a Reply