എൽ എസ് എസ്, യു എസ് എസ് കുട്ടികൾക്ക് ആദരവ് ഒരുക്കി മണാശ്ശേരി സ്കൂൾ

മുക്കം ഉപജില്ല യിലെ ഏറ്റവും കൂടുതൽ എൽ എസ് എസ്, യു എസ് എസ് കിട്ടിയ കുട്ടികൾക്കുള്ള ആദരവ് ഒരുക്കി മണാശ്ശേരി സ്കൂൾ. ഈ അധ്യയനവർഷം 47 യു എസ് എസും 27 എൽ എസ് എസും വാങ്ങി മുക്കം സബ്ജില്ലയിൽ ഒന്നാമതായി ജി യു പി എസ് മണാശ്ശേരി. കൺവൊക്കേഷൻ ചടങ്ങും ഉപഹാരസമർപ്പണവും പരിപാടി യുടെ ഭാഗമായി നടന്നു.

ബഹു: എം എൽ എ ലിന്റോ ജോസഫ് പരിപാടി യുടെ ഉദ്ഘാടനം നിർവഹിച്ചു. അതിനോടാനുബന്ധിച്ച് എസ് എസ് കെ യും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും സംയുക്ത മായി സ്കൂളുകളിൽ ആരംഭിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *