കുഞ്ഞനും മണിയനും

പണ്ട് പണ്ട് കിങ്ങിണിക്കാട്ടിൽ ഒരു മണി യനുറുമ്പും കുഞ്ഞനുറുമ്പും താമസിച്ചിരുന്നു. അവർ വലിയ ചങ്ങാതിമാരായിരുന്നു. ഒരിക്കൽ കുഞ്ഞനുറുമ്പ് അരിമണി തേടിയിറങ്ങി. ഇതു കണ്ട മണിയനുറുമ്പ് ചോദിച്ചു. കുഞ്ഞനുറുമ്പേ എങ്ങോട്ടാ ഞാനും വരുന്നു. നിനക്ക് നല്ല സുഖമില്ലല്ലോ ഞാൻ പോയി നമുക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാം. നീ പോയി വിശ്രമിച്ചോ ഇതു കേട്ട മണിയൻ പറഞ്ഞു വേണ്ട വേണ്ട ഞാനും വരാം. നിന്നെക്കൊണ്ട് ഒറ്റയ്ക്ക് അരിമണി താങ്ങിയെടുക്കാൻ കഴിയില്ല ചങ്ങാതി. സാരമില്ല നിനക്ക് വയ്യാഞ്ഞിട്ടല്ലേ. ഞാൻ പോയി അരിമണി കൊണ്ടുവരാം. അതു പറഞ്ഞ് കുഞ്ഞനുറുമ്പ് യാത്രയായി. കുറേ സമയം കഴിഞ്ഞിട്ടും കുഞ്ഞനെ കാണാഞ്ഞിട്ട് മണിയൻ അവനെ തിരക്കിയിറങ്ങി. അപ്പോഴാണ് അവനാ കാഴ്ച കണ്ടത്. അരിമണിയും താങ്ങി ക്ഷീണിച്ചവശനായ കുഞ്ഞനുറുമ്പ് വരുന്നു മണിയൻ പെട്ടെന്ന് തന്നെ അരിമണി താങ്ങിയെടുക്കാൻ കുഞ്ഞനെ സഹായിച്ചു. കൃത്യസമയത്ത് തന്നെ മണിയനെത്തിയതിനാൽ കുഞ്ഞനുറുമ്പിന് സന്തോഷമായി. ഇല്ലെങ്കിൽകുഞ്ഞൻ ക്ഷീണിച്ചു തളർന്നേനെ.

ഗുണപാഠം : ഒരുമ തന്നെ പെരുമ
അമയ കെ 3C

Leave a Reply

Your email address will not be published. Required fields are marked *