ഇന്ന് ഞങ്ങൾക്ക് കണ്ണൂരിൽ പോകേണ്ട ദിവസമാണ്. ഞങ്ങൾക്ക് ഒരു കല്യാണമാണ് ഉള്ളത്. ഞങ്ങൾ പുലർച്ചയ്ക്ക് പുറപ്പെട്ടു. ടൂറിസ്റ്റ് ബസ്സിൽ പാട്ടു വെച്ചു. വളരെ രസമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങിപ്പോയി. കൊയിലാണ്ടി എത്തിയപ്പോൾ ബസ് നിർത്തി. ഞങ്ങളെല്ലാവരും ചായ കുടിച്ചു .പിന്നെ കണ്ണൂർ എത്താനായപ്പോൾ വലിയ പുഴയും തീവണ്ടിയും തീവണ്ടി പാളവും കണ്ടു. കണ്ണൂരിലെ രാജധാനി ഓഡിറ്റോറിയത്തിൽ നിന്നാണ് കല്യാണം. ഞാനും എൻറെ അനിയത്തിയും ഒരേ ഡ്രസ്സ് ആയിരുന്നു. ഭക്ഷണം കഴിച്ചു. സദ്യയായിരുന്നു. പായസം കിട്ടി. പിന്നെ ചെക്കന്റെ വീട്ടിൽ പോയി രണ്ടുതരം ജ്യൂസ് കിട്ടി .നവംബർ മൂന്നാം തീയതി ഞായറാഴ്ചയായിരുന്നു കല്യാണം. തിരിച്ചുവരുമ്പോൾ ബേക്കറിയും കഴിച്ച് സന്തോഷത്തോടെ പോയി.
അവന്തിക സിപി
3D
Midhun
Good