ഒരു ചെറിയ മനോഹരമായ ഗ്രാമത്തിൽ ഒരു മുത്തശ്ശിയുണ്ടായിരുന്നു. ആ മുത്തശ്ശി തനിച്ചാണ് താമസം. മുത്തശ്ശിയുടെ മകൻ ഒരു വലിയ നഗരത്തിൽ ആണ് ജോലി ചെയ്യുന്നത്. മുത്തശ്ശി വളരെ കഷ്ടപ്പെട്ട് വളർത്തിയതായിരുന്നു മകനെ. ആ മകൻ ഇപ്പോൾ മുത്തശ്ശിയെ കാണാൻ പോലും വരാറില്ല അതിനാൽ മുത്തശ്ശി വളരെ ദുഃഖിതയാണ്. അങ്ങനെ ഇരിക്കെ ഒരു മഴക്കാലത്തു മുത്തശ്ശിയുടെ വീട്ടു മുറ്റത്തു നിന്നും ഒരു നായക്കുട്ടിയുടെ കരച്ചിൽ കേട്ടു. അപ്പോൾ മുത്തശ്ശി മുറ്റത്തു പോയി നോക്കിയപ്പോൾ ആ നായക്കുട്ടി വെള്ളത്തിൽ വീണു കിടക്കുകയായിരുന്നു. മുത്തശ്ശി നായക്കുട്ടിയെ തുണിയിൽ എടുത്ത് വീട്ടിൽ കൊണ്ട് പോയി തുണി കൊണ്ട് നന്നായി തുടച്ചു കൊടുത്തു. പിന്നെ ഭക്ഷണവും കൊടുത്തു. അങ്ങനെ ഒരുപാട് നാളുകൾ കഴിഞ്ഞു പോയി മുത്തശ്ശിയും നായക്കുട്ടിയും നല്ല കൂട്ടുക്കാരായി. മുത്തശ്ശി അവനു ടോമി എന്ന് പേരിട്ടു. അങ്ങനെ ഒരു ദിവസം മുത്തശ്ശി വിറകു വെട്ടാൻ പോയപ്പോൾ ഒരു കുഴിയിൽ വീണു പോയി. അതു കണ്ട് ടോമി കുരച്ചു കൊണ്ട് അപ്പുറത്തുള്ള ആളുകളെ അറിയിച്ചു. ശബ്ദം കേട്ടു വന്നവർ മുത്തശ്ശിയെ രക്ഷിക്കുകയും ചെയ്തു.
മുത്തശ്ശി കഷ്ടപ്പെട്ട് വളർത്തിയ മകൻ മുത്തശ്ശിയെ നോക്കാതെ പട്ടണത്തിൽ സുഖമായി ജീവിക്കുന്നു എന്നാൽ ടോമി എന്ന നായക്കുട്ടി മുത്തശ്ശിയെ രക്ഷിക്കുകയും ചെയ്തു.
തന്മയ എം കെ
5C
Leave a Reply