മിന്നു മാനും സിംഹവും

പണ്ട് പണ്ട് ഒരു കാട്ടിൽ മിന്നു മാനും അമ്മമാനും താമസിച്ചിരുന്നു. അമ്മമാൻ ഭക്ഷണം തേടി പോയപ്പോൾ ഒരു സിംഹം അമ്മമാനിനെ ഓടിച്ചു .അമ്മമാർ ഓടി വീട്ടിലെത്തി. അപ്പോഴാണ് മിന്നു അമ്മമാനിൻറെ കാലിലെ മുറിവ് കണ്ടത്. മിന്നുമാൻ മുറിവിന് ഒട്ടിക്കുന്ന സ്റ്റിക്കർ മേടിക്കാൻ പോയി .സ്റ്റിക്കർ വാങ്ങി വരുമ്പോൾ ആരോ കരയുന്നത് കേട്ടു. മിന്നുവാൻ നോക്കിയപ്പോൾ തൻറെ അമ്മയെ ഓടിച്ച സിംഹമാണ് കരയുന്നത്. മിന്നുമാൻ നോക്കിയപ്പോൾ സിംഹത്തിന്റെ കാലിൽ മുറിവുണ്ട്. മിന്നുവാൻ ഒരു സ്റ്റിക്കർ എടുത്തു സിംഹത്തിന്റെ മുറിവിന് ഒട്ടിച്ചു കൊടുത്തു. അങ്ങനെ അവർ കൂട്ടുകാരായി. ഇതറിഞ്ഞ അമ്മമാനിന് സന്തോഷമായി.

ഹയ ഫാത്തിഹ എൻകെ – ഒന്ന് സി

Leave a Reply

Your email address will not be published. Required fields are marked *