മുക്കം: മണാശ്ശേരി ഗവൺമെൻറ് യുപി സ്കൂൾ “വൈറ്റമിൻ യു” എന്ന പേരിൽ വേറിട്ട ക്ലാസ് പിടിഎ നടത്തി.
എല്ലാ കുട്ടികളുടെയും വിലയിരുത്തൽ രേഖയോടൊപ്പം “ലേണിങ് ബയോ” എന്ന പേരിലുള്ള കുറിപ്പുകൾ എല്ലാ വിദ്യാർത്ഥികൾക്കും കൊടുത്തു. ഒപ്പം ഓരോ മഞ്ച് മിഠായിയും. തീർന്നില്ല, രക്ഷിതാക്കൾക്കും കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും നേത്ര ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കണ്ണ് പരിശോധന നടന്നു.
ഇഎംഎസ് സഹകരണ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ.ഗിരിജ സാവിത്രി വിദ്യാർത്ഥികളെ പരിശോധിച്ചു. കെഎംസിടി മെഡിക്കൽ കോളേജിലെ മെഡിക്കൽ ആൻഡ് സൈക്യാട്രിക് വർക്കർ * പി. കെ സുജേഷിന്റെ* സേവനം രക്ഷിതാക്കളും കുട്ടികളും ഉപയോഗപ്പെടുത്തി.
കുട്ടികൾക്കും കുടുംബത്തിനും ഉള്ള സമഗ്ര പിന്തുണയാണ് ലക്ഷ്യമിടുന്നതെന്ന് ഹെഡ്മിസ്ട്രസ് ചാർജ് പത്മശ്രീ ടീച്ചർ പറഞ്ഞു. കൗൺസിലിങ്ങിന്റെ ആവശ്യം വിളിച്ചോതുന്ന അത്ര തിരക്കായിരുന്നു കൗൺസിലിംഗ് വിഭാഗത്തിൽ . ഇത്തരം പരിപാടികൾ ഇനിയും സംഘടിപ്പിക്കണമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. പരിപാടികൾക്ക് രാജീവ് ടി പി, ഷിജി ജോസ് ,അക്ഷരനാഥ്, ഷണ്മുഖൻ മാഷ് ആരതി പുഷ്പാംഗദൻ റിനി തുടങ്ങിയവർ നേതൃത്വം നൽകി.
Leave a Reply