ഗവ. യു പി സകൂൾ മണാശ്ശേരിയിൽ സെപ്തംബർ 25 , 26 തീയതികളിലായി നടക്കുന്ന സ്കൂൾ കലാമേള “തജം ,തജം ,തകജം ..”ടി വി സിനിമാ താരം അശ്വിൻ വിജയൻ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമേള കുട്ടികളുടെ വർണാഭവും വ്യത്യസ്തവുമായ കലാപരിപാടികൾ അവതരിപ്പിക്കാൻ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അവസരം നൽകുന്നു. കമലദളം ,കിളിച്ചുണ്ടൻ മാമ്പഴം , കിലുക്കം, ദൃശ്യം ,ഭരതം എന്നിങ്ങനെ 5 വേദികളിലായാണ് പരിപാടികൾ നടക്കുന്നത്. ഇത്തവണത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനുള്ള ആദരവായാണ് വേദികൾക്ക് മോഹൻലാൽ സിനിമകളുടെ പേര് തിരഞ്ഞെടുത്തത്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന യുപി സ്കൂൾ കണ്ട് തനിക്ക് ഒരുപാട് സന്തോഷമായെന്ന് ഉദ്ഘാടകൻ ഉദ്ഘാടനവേളയിൽ പറഞ്ഞു. സമീപത്തുള്ള എയ്ഡഡ് , അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കിടമത്സരങ്ങൾക്കിടയിൽ നാടിന്നഭിമാനമായ സ്കൂളിലെ അധ്യാപകരേയും പി.ടി എ യേയും പ്രത്യേകം പ്രശംസിച്ചു. HM ഇൻചാർജ് ആമിന ടീച്ചർ , പി.ടി.എ പ്രസിഡന്റ് സുനീർ മുത്താലം , SMC ചെയർപെ ർസൺ സവിജേഷ് , കലാമേള കൺവീനർ സ്മൃതി, MPTA ചെയർ പെർസൺ രേശ്മ എന്നിവർ ചടങ്ങിൽ സംസാരിച്ചു.












Leave a Reply