2024-2025 അധ്യായന വർഷത്തെ പഠനോത്സവം അതിഗംഭീരമായി ക്ലാസ് തലത്തിലും സ്കൂൾതരത്തിലും 14-03-2025 വെള്ളിയാഴ്ച ജി യു പി സ്കൂൾ മണാശ്ശേരിയുടെ പുതിയ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എംഎൽഎ ലിൻഡോ ജോസഫിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് കുട്ടികളുടെ കലാപരിപാടികളും പഠന മികവുകളും മാറ്റുരയ്ക്കുന്നതായിരുന്നു. സ്കൂൾ കുട്ടികളുടെ സ്വന്തം മ്യൂസിക് ബാൻഡ് ആയ കണ്ണൻ ചിരട്ടയുടെ പ്രകടനം അതിഗംഭീരമായി.
ശാസ്ത്ര പരീക്ഷണങ്ങളും പഠന മികവുകളും എംഎൽഎ നേരിട്ട് കണ്ട് വിലയിരുത്തി.ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ കുഞ്ഞു കഥകളും ഏഴാം ക്ലാസിലെ ഏതാനും വിദ്യാർത്ഥികൾ തയ്യാറാക്കിയ ചിത്രകഥയും ചടങ്ങിൽ എംഎൽഎ പ്രകാശനം ചെയ്തു. നഗരസഭ ചെയർമാൻ പിടി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം AEO ദീപ്തി ടി,അഡ്വക്കേറ്റ് ചാന്ദിനി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ബബീഷ ടീച്ചർ, പിടിഎ പ്രസിഡണ്ട് സുനീർ മുത്താലം തുടങ്ങിയവർ സംസാരിച്ചു.
Leave a Reply