നാണിമുത്തശ്ശിയും കിങ്ങിണി മോളും

ഒരു നാട്ടിൽ നാണിമുത്തശ്ശിയും കിങ്ങിണി മോളും താമസിച്ചിരുന്നു .നാളെ കിങ്ങിണി മോളുടെ പിറന്നാളാണ്. അവൾക്ക് പിറന്നാളിന് ഉടുപ്പ് വാങ്ങാൻ മുത്തശ്ശിയുടെ കൈയ്യിൽ പണമില്ലായിരുന്നു. അതോർത്ത് വിഷമിച്ചിരിക്കുന്ന മുത്തശ്ശിയെ കണ്ട അമ്മിണി പശുവും ചക്കിത്താറാവും കോഴിയമ്മയും കാര്യമന്വേഷിച്ചു കാര്യം അറിഞ്ഞപ്പോൾ അവർ സഹായിക്കാം എന്ന് പറഞ്ഞു. അമ്മിണി പശു ധാരാളം പാൽ നൽകി .ചക്കി താറാവും കോഴിയമ്മയും അവരുടെ മുട്ട മുഴുവനും നാണി മുത്തശ്ശിക്ക് നൽകി. മുത്തശ്ശി അത് ചന്തയിൽ കൊണ്ടുപോയി വിറ്റു. അവിടുന്ന് കിട്ടിയ പണം കൊണ്ട് കിങ്ങിണി മോൾക്ക് ഭംഗിയുള്ള ഒരു ഉടുപ്പ് വാങ്ങിച്ചു. പിറന്നാൾ ദിവസം ആ ഉടുപ്പിട്ട് സുന്ദരിയായിരിക്കുന്ന കിങ്ങിണി മോളെ കണ്ടപ്പോൾ മുത്തശ്ശിക്ക് ഒരുപാട് സന്തോഷമായി. അവരെല്ലാവരും കിങ്ങിണി മോളുടെ പിറന്നാൾ നന്നായി ആഘോഷിച്ചു .

ശിവാത്മിക കെ എസ്

Leave a Reply

Your email address will not be published. Required fields are marked *