ഒരു ഗ്രാമത്തിലെ കുട്ടികളാണ് ക്ലാരയും ക്ലാരിയും .ഒരു ദിവസം അവരുടെ അമ്മ മേശപ്പുറത്ത് നല്ല ചൂടുള്ള ചിക്കൻ കറി വച്ചു .അതു കണ്ടപ്പോൾ ക്ലാരയ്ക്ക് കൊതി തോന്നി. അവൾ ഒരു ചിക്കൻ കഷ്ണം തിന്നാൻ നോക്കി. അവളുടെ കൈ പൊള്ളി. അപ്പോൾ ആ പാത്രം നിലത്തു വീണു. ചിക്കൻ കറി ചിന്തി.അവൾ വേഗം ഓടി. മിക്കു പൂച്ചയെടുത്ത് പാത്രത്തിനടുത്തേക്ക് വച്ചു .എന്നിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ അവിടെയിരുന്നു. എല്ലാവരും വന്നു നോക്കി .പൂച്ച തട്ടിയിട്ടതായിരിക്കും എല്ലാവർക്കും ക്ലാരയെ തന്നെയാണ് സംശയം. അപ്പോൾ അവളുടെ ചേച്ചിയായ ക്ലാരി പറഞ്ഞു ഇനി എന്തായാലും ഈ പൂച്ച ചാവും. ഇതിൽ വിഷമില്ലേ അമ്മേ… ക്ലാരയെ പേടിപ്പിക്കാൻ ക്ലാരി പറഞ്ഞു . ങാ.. മോളെ ഉണ്ട്. ക്ലാര പേടിച്ചു വിളിച്ചുപറഞ്ഞു, അയ്യോ പെട്ടോ …ഞാനാ കഴിച്ചത് …ഡോക്ടറെ കാണിക്കാം. എല്ലാവരും ചിരിച്ചു.
അമേയ .കെ .പി 3D
Leave a Reply