മണാശ്ശേരി സ്കൂളിലെ കുട്ടികൾക്ക് ഇന്നലെ കഥയുടെ രാജാവായ മനുജോസ് കഥകൾ പറഞ്ഞു കൊടുത്തു.പൊന്നിൻ സൂചിയുടെ കഥ കേട്ട് കുട്ടികൾ ആർത്ത് ചിരിക്കുകയും കഥപറച്ചിൽ കാരനോടൊപ്പം ജാഥയായും പാട്ടുപാടിയും കൂട്ടുകൂടിയപ്പോൾ പണ്ട് പണ്ട് എന്ന സെഷൻ കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമാവുകയായിരുന്നു. മനുജോസിനോടൊപ്പം അലയിലെ കലാകാരന്മാരുംകൂട്ടുചേർന്നു. മണാശ്ശേരി സ്കൂൾ സംഘടിപ്പിച്ച മണ്ണപ്പം ചുട്ടു കളിക്കണ കാലം എന്ന പരിപാടിയുടെ ഭാഗമായാണ് മനുജോസ് സ്കൂളിൽ എത്തിയത്. കുട്ടികൾക്ക് സർഗ്ഗാനുഭവങ്ങളുടെ ഒരു ദിനം സമ്മാനിക്കുകയായിരുന്നു ലക്ഷ്യം. മണ്ണപ്പം ചുട്ടു കളിക്കുന്ന കാലം കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്തഒരു ദിവസമായി മാറി.സയൻസ് മാജിക്കുമായി യുപി അബ്ദുൽ നാസർ മാഷും നാടൻ പാട്ടുമായി മിനി കീഴ്പറമ്പ് സംഘവും കുട്ടികളോടൊപ്പം കൂടി. ”സിനിമാ കൊട്ടയിൽ കുഞ്ഞു സിനിമകൾ കണ്ടു ഉച്ചക്കുശേഷം ഈ കണ്ട പരിപാടികളുടെ എല്ലാം സർഗാത്മക ഡയറി രചിച്ചാണ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയത്.
കഥയിലാറാടി മണാശ്ശേരി സ്കൂളിലെ കുട്ടികൾ

Leave a Reply