ഒരു ഊട്ടി യാത്രാനുഭവക്കുറിപ്പ്

ഞാനന്ന് ഊട്ടിയിലേക്കായിരുന്നു. യാത്ര ചെയ്തത്. അപ്പോൾ ഊട്ടി തണു ത്ത് വിറക്കുകയായിരുന്നു. ഊട്ടിയിലെ വലിയൊരു പൂന്തോട്ടമായിരുന്നു ഞങ്ങളുടെ.ലക്ഷ്യ സ്ഥാനം. നിലക്കാതെ വീശിയ കുഞ്ഞിളം കാറ്റ് ഞങ്ങളെ കുളിര് പുതപ്പിച്ചു. പൂക്കളുടെ ചിത്രങ്ങൾ നിറഞ്ഞ വലിയൊരു പുതപ്പ് വിരിച്ചിട്ടതുപോലെ ഊട്ടി താഴ് വര അങ്ങനെ കിടന്നു. അന്ന് ഫ്ലവർ ഷോ ആയിരുന്നു. മയിലും മുയലും കേരളവും എന്തിന് സുന്ദരിപ്പെണ്ണുങ്ങൾ വരെ പൂക്കളിൽ വിരിഞ്ഞു. ഒരു പ്രതിമയുടെ അടുത്തെത്തിയ ഞങ്ങൾ അവിടെ നിന്ന് ഒരു പാട് ഫോട്ടോകളെടുത്തു. പിന്നെ നിറയെ മീനുകളുള്ള ഒരു താമരക്കുളം കണ്ടു. എത്ര മനോഹരമായിരുന്നു ആ കാഴ്ചയെന്നോ!! ചായയും പോപ്കോണും കഴിച്ചു കൊണ്ട് മടങ്ങി പോരുമ്പോൾ കണ്ട പീരങ്കി പ്രതിമയും എന്റെ കണ്ണിലുടക്കി. സുന്ദരമായ ഊട്ടി യാത്രയുടെ കണ്ണഞ്ചിപ്പിക്കും ഓർമ്മകൾ മനസ്സിലിന്നും സുഗന്ധം പരത്തുന്നുണ്ട്.

മെഹ്ബിൻ ഫാത്തിമ
ഏഴ്.സി.

Leave a Reply

Your email address will not be published. Required fields are marked *